പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ എ​ല്‍​പി സ്കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Saturday, December 2, 2023 1:38 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന "ഷു​വ​ര്‍ മി​ഷ​ന്‍’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.

പ​രി​പാ​ടി​യു​ടെ മു​നി​സി​പ്പ​ല്‍​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​ഷാ​ജി നി​ര്‍​വ​ഹി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ പ​ഞ്ച​മ സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ജി​ത, സ​ക്കീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​തു​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ നെ​ച്ചി​യി​ല്‍ മ​ന്‍​സൂ​ര്‍ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് ദേ​വി​ക ന​ന്ദി​യും പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ലെ സെ​ന്‍​ട്ര​ല്‍ സ്കൂ​ള്‍, ക​ക്കൂ​ത്ത് സ്കൂ​ള്‍, മ​ണ്ടോ​ടി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ള്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​മ്പി​ളി മ​നോ​ജ്, മു​ണ്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ നാ​ലു ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളു​ക​ളി​ലെ 953 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഈ ​പ​ദ്ധ​തി വ​ഴി പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.