വ​ഴി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്ക്: യു​ഡി​എ​ഫി​നു വി​ജ​യം
Monday, December 4, 2023 6:27 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യം. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം വി​ജ​യി​ച്ചു.

ടൗ​ണി​ല്‍ ന​ട​ന്ന വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ന് സൈ​ത​ല​വി വാ​ള​ശേ​രി, റെ​ജി ജോ​സ​ഫ്, ജൂ​ഡി തോ​മ​സ്, സി.​യു. ഏ​ലി​യാ​സ്, പി.​വി. മാ​ത്യു, പു​ളി​യ​ഞ്ചാ​ലി അ​സീ​സ്, അ​ബ്ദു​ള്‍​ക​രീം തേ​റ​മ്പ​ത്ത്, ടി.​കെ. അ​ബ്ദു​ള്ള, പി.​എം. ഇ​ബ്രാ​ഹിം, മാ​നു കോ​ന്നാ​ട​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.