ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് ധ​ന​സ​ഹാ​യം
Thursday, September 5, 2024 5:01 AM IST
മ​ല​പ്പു​റം: ചെ​റു​കി​ട സം​രം​ഭ​ങ്ങ​ള്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ഒ​രു​ക്കാ​ന്‍ വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ത്പാ​ദ​ന, സേ​വ​ന സം​രം​ഭ​ങ്ങ​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ഇ​ന്‍​ഷ്വ​റ​ന്‍​സി​നു വേ​ണ്ടി വ​ര്‍​ഷം തോ​റും അ​ട​യ്ക്കു​ന്ന സം​ഖ്യ​യു​ടെ 50 ശ​ത​മാ​നം (പ​ര​മാ​വ​ധി 5000 രൂ​പ വ​രെ) വ്യ​വ​സാ​യ വ​കു​പ്പി​ല്‍ നി​ന്ന് തി​രി​കെ ല​ഭി​ക്കും. പ്ര​കൃ​തി​ക്ഷോ​ഭം, തീ​പി​ടി​ത്തം, മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് എം​എ​സ്എം​ഇ യൂ​ണി​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന എ​ല്ലാ സു​ര​ക്ഷാ പോ​ളി​സി​ക​ള്‍​ക്കും റീ​ഫ​ണ്ട് ല​ഭി​ക്കും.

ഐ​ആ​ര്‍​ഡി​എ​ഐ അം​ഗീ​ക​രി​ച്ച സ​ര്‍​ക്കാ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ള്‍, സ്വ​കാ​ര്യ​ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക​ള്‍ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ടു​ക്കു​ന്ന എ​ല്ലാ പോ​ളി​സി​ക​ളും പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കും. ’ഉ​ദ്യം’ ര​ജി​സ്ട്രേ​ഷ​ന്‍ പോ​ളി​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, തു​ക ഒ​ടു​ക്കി​യ രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം അ​ത​ത് പ​ഞ്ചാ​യ​ത്ത്,


മു​നി​സി​പ്പാ​ലി​റ്റി​യി​ലു​ള്ള വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ മു​ഖേ​ന​യോ, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന​യോ ഏ​റ​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് മു​ഖേ​ന​യോ http://sm mein suran ce.indstur y.kerala.gov.in എ​ന്ന പോ​ര്‍​ട്ട​ല്‍ വ​ഴി​യോ അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ ന​മ്പ​ര്‍: 6282298367, 91881 27163, 8157080502, 9744973696.