വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
1451049
Friday, September 6, 2024 4:59 AM IST
എടക്കര: സ്കൂട്ടറില്‍ വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എടക്കര പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ചുങ്കത്തറ അണ്ടിക്കുന്ന് ഏലായി അബ്ദുല്‍ അസീസ് (30), കുരിക്കള്‍ കളത്തില്‍ ഫൈസല്‍ (44) എന്നിവരാണ് അറസ്റ്ററ്റിലായത്.
നിലമ്പൂര്‍ ഡിവൈഎസ്പി പി. കെ. സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍. ബി. ഷൈജുവിന്റെ നിര്‍ദേശ പ്രകാരം പോലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ ചുങ്കത്തറ ഷാഫിപടിയില് വച്ചാണ് പ്രതികൾ പിടിയിലാകുന്നത്.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. എസ്ഐ പി. ജയകൃഷ്ണന്, സീനിയര്‍ സിപിഒ സാബിര്‍ അലി, സിപിഒ നജ്മുദ്ദീന് എന്നിവരും ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.