എ​ല്‍​ഐ​സി ഓ​ഫീ​സി​ന് മു​ന്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Friday, September 6, 2024 5:07 AM IST
നി​ല​മ്പൂ​ര്‍: ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യ​ത്തി​ന് മേ​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള ജി​എ​സ്ടി പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (സി​ഐ​ടി​യു)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ നി​ല​മ്പൂ​ര്‍ ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.


സം​ഘ​ട​ന​യു​ടെ സോ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​രാം​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഖ​ജാ​ന്‍​ജി വി. ​ബി. വി​നു​രാ​ജ്, ഇ​ല്ലി​ക്ക​ല്‍ സീ​തി​ക്കോ​യ, പി. ​ഉ​സ്മാ​ന്‍, ബ്രാ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ലീ​ല്‍ പൈ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.