ബാങ്ക് ചികിത്സാ ധനസഹായം നൽകി
1563091
Wednesday, May 28, 2025 7:38 AM IST
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിൽ അംഗങ്ങളായിട്ടുള്ള മാരക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് സഹകരണ വെൽഫെയർ ബോർഡിൽ നിന്നുള്ള റിസ്ക് ഫണ്ട് ആനുകൂല്യം വിതരണം ചെയ്തു.
വായ്പക്കാരനും ജാമ്യക്കാരും മരണപ്പെട്ട കേസിൽ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ വായ്പ എഴുതിത്തള്ളിയ രേഖയും ചടങ്ങിൽ കൈമാറി. സഹകരണ ബാങ്ക് പ്രസിഡന്റും അസോസിയേഷൻ താലൂക്ക് പ്രസിഡന്റുമായ പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കോണ്ട്രാക്ടർ പി.അഹമ്മദ്കുട്ടി മുഖ്യാഥിതിയായിരുന്നു. ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, വൈസ് പ്രസിഡന്റ് പി.അബ്ദുസമദ്, ടി.നാരായണൻ, ഭരണസമിതി അംഗങ്ങളായ ഇ.സി.സേവ്യർ, കെ.ഷംസുദ്ദീൻ, പി.കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.