അ​ങ്ങാ​ടി​പ്പു​റം: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീ​മി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​ഡ്രി​ൻ ബെ​ന്നി, പി.​ആ​ർ​ദ്ര, അ​ന്ന ആ​ന്‍റ​ണി എ​ന്നി​വ​ർ ജ​ഴ്സി​യ​ണി​യും. പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി താ​ര​ങ്ങ​ളാ​ണ് മൂ​വ​രും.

പ​രി​യാ​പു​രം ക​ട്ട​ക്കു​ഴി​യി​ൽ ബെ​ന്നി​യു​ടെ​യും (ബി​സി​ന​സ്) സു​ജ​യു​ടെ​യും മ​ക​നാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​ഡ്രി​ൻ. ചെ​ര​ക്കാ​പ്പ​റ​ന്പ് പ​ച്ചാ​ട​ൻ സു​രേ​ഷി​ന്‍റെ​യും (ബി​സി​ന​സ്) അ​ശ്വ​നി​യു​ടെ​യും (അ​ധ്യാ​പി​ക, അ​ൽ ഇ​ർ​ഷാ​ദ് സ്കൂ​ൾ, ചെ​റു​കു​ള​ന്പ്) മ​ക​ളാ​ണ് പ​ത്താം ക്ലാ​സു​കാ​രി​യാ​യ ആ​ർ​ദ്ര. ചീ​ര​ട്ടാ​മ​ല ക​ണ്ണം​പ​ള്ളി ആ​ന്‍റ​ണി​യു​ടെ​യും ലി​സ​യു​ടെ​യും മ​ക​ളാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ന്ന.