ആദിവാസി ഭൂസമരത്തിന് വിടുതലൈ ചിരുത്തൈകൾ കക്ഷിയുടെ ഐക്യദാർഢ്യം
1568858
Friday, June 20, 2025 5:44 AM IST
മലപ്പുറം: നിലന്പൂരിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി ഭൂസമര സമിതി മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ) സമരപന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു.
മഹാത്മാ അയ്യങ്കാളിയുടെ ഓർമദിനത്തിൽ നടന്ന ഐക്യദാർഢ്യ യോഗം വിസികെ കേരള ഓർഗനൈസർ ഇളം ചെഗുവേര ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ആദിവാസികളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. തൊൽ.തിരുമാവളവൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
പി.ഉബൈദുള്ള എംഎൽഎ മുഖ്യാതിഥിയായിരു്ന്നു. ഗ്രോ വാസു, സുന്ദരരാജൻ മലപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടി നേതാക്കളായ ഷാജി ചെന്നൈ, അറമുഖൻ ചേലേന്പ്ര, സഫർ ഐക്കരപ്പടി, ശങ്കരൻ മടവൂർ,
പി.എം. ഷാജി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹസൻ, ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രൻ പരിയാപുരം, അനിൽ നൻമണ്ട എന്നിവർ പങ്കെടുത്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ഒറീസ മുഹമ്മദ് സ്വാഗതവും സമരസമിതി നേതാവ് ബിന്ദു വൈലാശേരി നന്ദിയും പറഞ്ഞു.