പെ​രി​ന്ത​ൽ​മ​ണ്ണ: ഭാ​ഷാ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (കെഎടി​എ​ഫ്) പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല വി​ദ്യ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ടി. കു​ഞ്ഞി​മൊ​യ്തു​വി​ന് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഹു​സൈ​ൻ പാ​റ​ൽ, ഉ​പ​ജി​ല്ല പ്ര​വ​ർ​ത്ത സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ. ​സു​ലൈ​മാ​ൻ, മ​മ്മ​ദ്, സി.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി അ​നു​പാ​തം പ​രി​ഷ്ക​രി​ച്ച​തി​ന​നു​സൃ​ത​മാ​യി ഭാ​ഷാ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കാ​നും നി​ല​നി​ർ​ത്താ​നു​മു​ള്ള മി​നി​മം കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക,

സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളോ​ടൊ​പ്പം ന​ട​ത്തു​ന്ന അ​റ​ബി​ക് സം​സ്കൃ​ത, സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​ബ​ന്ധ​ന​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പാ​ർ​ട്ട് ടൈം ​അ​ധ്യാ​പ​ക​രെ ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​ഘ​ട​ന അ​വ​കാ​ശ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.