വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി
1568861
Friday, June 20, 2025 5:44 AM IST
നിലന്പൂർ: അനധികൃതമായി ചെയ്തതെന്ന് പറയുന്ന വോട്ട് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി. നിലന്പൂർ നിയോജക മണ്ഡലത്തിലെ 173 -ാം നന്പർ ബൂത്തിൽ ക്രമനന്പർ 843 ലുള്ള കെ.വി. റഹീമയുടെ വോട്ടാണ് റദ്ദ് ചെയ്യണമെന്ന പരാതിയുയർന്നത്. ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ്. ഇവർക്ക് വണ്ടൂർ മണ്ഡലത്തിൽ 204 പാർട്ട് നന്പറിൽ 1268 നന്പറിൽ വോട്ടുണ്ട്.
കള്ളവോട്ടായാണ് നിലന്പൂരിൽ ചെയ്തതെന്നതിനാൽ നിലന്പൂരിലെ വോട്ട് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രിസൈഡിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയതായി ബൂത്ത് ഏജന്റ് ചുള്ളിയിൽ റഹ്മത്തുള്ള അറിയിച്ചു.