പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഭാ നി​ർ​ണ​യ പ​രീ​ക്ഷ (എം​സാ​റ്റ്) ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന സ​ഹോ​ദ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ​ഹോ​ദ​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി പോ​ൾ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി​യും സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ സി.​കെ. ഹൗ​സ​ത്തി​ന് ന​ൽ​കി​യാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. സ​ഹോ​ദ​യ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം ​സാ​റ്റ് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​സ്വീ​റ്റി എ​സ്. പു​ലി​ക്കോ​ട്ടി​ൽ പ​രീ​ക്ഷാ സ​ന്പ്ര​ദാ​യം വി​ശ​ദീ​ക​രി​ച്ചു. പ​രീ​ക്ഷ​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ശി​ലാ​ഫ​ല​ക​വും പ​ത്ത് വ​രെ റാ​ങ്കു​ക​ൾ നേ​ടു​ന്ന​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കും. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് എം​സാ​റ്റ് അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളും ന​ൽ​കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മ​ല ച​ന്ദ്ര​ൻ, പി. ​ഹ​രി​ദാ​സ്, ഡോ. ​ഷി​ബി​ലി സി​ക​ഐം, ഫാ. ​ന​ന്നം പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.