യൂത്ത് കോണ്‍ഗ്രസ് ഡിഇഒ ഓഫീസ് ഉപരോധിച്ചു
1569112
Saturday, June 21, 2025 5:10 AM IST
വണ്ടൂർ: പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ മലപ്പുറത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസ് ഉപരോധിച്ചു.
തുടർന്ന് വണ്ടൂർ പോലീസെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് മാറ്റി. പിന്നീട് നടന്ന ഉപരോധ സമരം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റഹീം മൂർക്കൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. അഫ് ലഹ് അധ്യക്ഷത വഹിച്ചു.
പ്ലസ് വണ്‍ സീറ്റ് വിഷയം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി ജൈസൽ എടപ്പറ്റ, സി.പി. സിറാജ്, മുക്കണ്ണൻ ശിഹാബ്, ടി.പി. ഹാരിസ്, കെ.പി. സാബിക്ക്, കെ. ശുഹൈബ്, പി. സുജിത്ത്, കെ. നിസാം തുടങ്ങിയവർ നേതൃത്വം നൽകി.