മ​ഞ്ചേ​രി: യോ​ഗ - ഒ​രു ഭൂ​മി, ഒ​രു ആ​രോ​ഗ്യം എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​ഞ്ചേ​രി പൗ​രാ​വ​ലി​യു​ടെ അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണം, ലോ​ക സം​ഗീ​ത​ദി​നാ​ച​ര​ണം എ​ന്നി​വ നാ​ളെ മ​ഞ്ചേ​രി​യി​ൽ ന​ട​ക്കും.

ആ​രോ​ഗ്യ​ഭാ​ര​തി ജി​ല്ലാ സ​മി​തി​യും ഡോ. ​സി.​വി.​എ​സ്. ഹെ​ൽ​ത്ത് സെ​ന്‍റ​ർ ആ​ൻ​ഡ് പ​ത​ഞ്ജ​ലി യോ​ഗ റി​സ​ർ​ച്ച് സെ​ന്‍റ​റും പൈ​തൃ​ക് ജി​ല്ലാ സ​മി​തി​യും സം​യു​ക്ത​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന യോ​ഗോ​ത്സ​വം 2025 ഞാ​യ​റാ​ഴ്ച മ​ഞ്ചേ​രി അ​രു​കി​ഴാ​യ​യി​ൽ ന​ട​ക്കു​മെ​ന്നും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മു​ദ്ര തെ​റാ​പ്പി, യോ​ഗ, റ​യ്ക്കി മാ​സ്റ്റ​ർ ലൈ​ഫ് ഹീ​ലിം​ഗ് ഹ​ബ്ബ് ഡ​യ​റ​ക്ട​ർ അ​നൂ​പ് പ​ട്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ശാ​വ​ർ​ക്ക​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ല​ഹ​രി മു​ക്ത പ്ര​തി​ജ്ഞ, യോ​ഗ നൃ​ത്തം, യോ​ഗ പ്ര​ദ​ർ​ശ​നം, സം​ഗീ​ത ആ​ലാ​പ​നം, തി​രു​വാ​തി​ര ക​ളി എ​ന്നി​വ ന​ട​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​സി.​വി. സ​ത്യ​നാ​ഥ​ൻ,

കെ. ​ദി​വാ​ക​ര​ൻ അ​രു​കി​ഴാ​യ, ടി. ​നാ​രാ​യ​ണ​ൻ, വി​ജ​യ​ൻ പ​ക​ര​ത്ത്, പി. ​രാ​ധാ​കൃ​ഷ​ണ​ൻ, കെ.​പി. സു​കു​മാ​ര​ൻ, ടി.​വി. ഹ​രി​ദാ​സ്, കൃ​ഷ്ണ​ദാ​സ്, ബി.​പി. ര​ഘു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.