ചക്കിട്ടപാറയിൽ സാന്ത്വന പരിചരണ ശിൽപശാല സംഘടിപ്പിച്ചു
1227120
Monday, October 3, 2022 12:30 AM IST
ചക്കിട്ടപാറ: ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണ ശിൽപശാലയും വോളണ്ടിയർ പരിശീലനവും നടത്തി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.
ശാന്തി പാലീയേറ്റീവ് കെയർ പ്രസിഡന്റ് കെ.ഒ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇഛാശക്തി കൊണ്ട് പരിമിതികൾ മറികടന്നുള്ള മികച്ച പ്രവർത്തനം കാഴ്ച വെച്ചതിന് രാഷ്ട്രപതിയിൽ നിന്നു ദേശീയ ഭിന്നശേഷി ശാക്തീകരണ അവാർഡ് നേടിയ ഡോ. എം.എ ജോൺസനെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ആദരിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, അംഗം രാജേഷ് തറവട്ടത്ത്, ശാന്തി പാലീയേറ്റീവ് കെയർ ഭാരവാഹികളായ ബോബി ഓസ്റ്റിൻ, ശ്രീധരൻ പെരുവണ്ണാമൂഴി, ജോസ് തോണക്കര, ആൻസുല പഴുക്കാകുളം, ഏബ്രഹാം പള്ളിത്താഴത്ത് എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജില്ലാ ചെയർമാൻ കെ. അബ്ദുൾ മജീദ് ശിൽപശാലയിൽ ക്ലാസുകൾ നയിച്ചു.