അധ്യാപകരും നാട്ടുകാരും കൈകോർത്തു; വിദ്യാർഥികൾക്ക് വീടൊരുങ്ങി
1243011
Friday, November 25, 2022 12:09 AM IST
നാദാപുരം: എടച്ചേരി നരിക്കുന്ന് യുപി സ്കൂൾ അധ്യാപകരും നാട്ടുകാരും കൈകോർത്തപ്പോൾ നിർധനരായ രണ്ടു വിദ്യാർഥികൾക്ക് വീടൊരുങ്ങി.
ഏഴാം ക്ലാസിൽ പഠിക്കുന്ന സഹോദരങ്ങളായ രണ്ടു വിദ്യാർഥികൾക്കാണ് 26 ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ ലഭിക്കുക.
വാടക വീട്ടിൽ താമസിച്ചിരുന്ന നിർധന കുടുംബത്തിലെ രണ്ടു വിദ്യാർഥികൾക്ക് സ്വന്തമായി വീടൊരുക്കാൻ ആദ്യശ്രമം നടത്തിയത് വിദ്യാർഥികൾ തന്നെയാണ്.
പിന്നീട് അധ്യാപകരും, പിടിഎയും, പൂർവ വിദ്യാർഥികളും അതേറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച്ച രണ്ടിന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും.