എ​ന്‍സിസി ദി​നാ​ഘോ​ഷം ആ​രം​ഭി​ച്ചു
Saturday, November 26, 2022 12:06 AM IST
കോ​ഴി​ക്കോ​ട് : സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ദേ​വ​ഗി​രി എ​ന്‍​സി​സി ആ​ര്‍​മി വി​ഭാ​ഗം എ​ന്‍​സിസി ​ദി​നാ​ഘോ​ഷം ആ​രം​ഭി​ച്ചു.​ കാ​ഡ​റ്റു​മാ​ര്‍ ഇ​ന്ന​ലെ ഒ​രു ദി​വ​സം കു​തി​ര​വ​ട്ടം മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ചു. ക്യാ​പ്റ്റ​ന്‍ ബി​നോ​യ് വ​ര​കി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ഡ​റ്റു​ക​ള്‍ ആ​ശു​പ​ത്രി​യു​ടെ വി​വി​ധ വാ​ര്‍​ഡു​ക​ള്‍ വൃ​ത്തി​യാ​ക്കി. ഒ​രു ല​ക്ഷം രു​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി. ഓ​ഫീ​സ​ര്‍​ അ​ട​ക്കം 70 പേ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ബോ​ബി ജോ​സ്, കോ​ഴി​ക്കോ​ട് ഗ്രൂ​പ്പ് സു​ബേ​ദ​ര്‍ മേ​ജ​ര്‍ ഡേ​വേ​ന്ദ്ര സിം​ഗ്, ഹ​വി​ല്‍​ദാ​ര്‍ ശ്രീ​ജി​ത്ത് ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ ​ന്തേ​വാ​സി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്രം, സൗ​ണ്ട് സി​സ്റ്റം, ഭ​ക്ഷ​ണം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.​ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യ്ക്ക് ദേ​വ​ഗി​രി കോ​ള​ജി​ല്‍ എ​ന്‍​സി സി ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​വീ​ക​രി​ച്ച എ​ന്‍​സി​സി കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ന​ട​ക്കും.