ദേ​ശീ​യ സെ​മി​നാ​റും ഏ​ഴാ​മ​ത് സോ​ഷ്യ​ൽ വ​ർ​ക്ക് കോ​ൺ​ഗ്ര​സും
Sunday, December 4, 2022 12:36 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സും (ക്യാ​പ്സ്) ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് സോ​ഷ്യ​ൽ​വ​ർ​ക്ക് വി​ഭാ​ഗ​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​റും ഏ​ഴാ​മ​ത് സോ​ഷ്യ​ൽ വ​ർ​ക്ക് പ്രാ​ക്ടീ​ഷ്യ​നേ​ഴ്സ് കോ​ൺ​ഗ്ര​സും സ​മാ​പി​ച്ചു. സ​മാ​പ​ന ച​ട​ങ്ങി​ന് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണോ​മ​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​എം.​ജെ. ആ​ന്‍റോ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ലി​ഡ ജേ​ക്ക​ബ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്യാ​പ്സ് പ്ര​സി​ഡ​ന്‍റ് എം.​പി. ആ​ന്‍റ​ണി, ഇ​ന്ത്യാ നെ​റ്റ് വ​ർ​ക്ക് ഓ​ഫ് പ്രൊ​ഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. ​ഐ​പ്പ് വ​ർ​ഗീ​സ്, ക്യാ​പ്സ് അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ബ്ര​ദ​ർ ജോ​സ​ഫ് ചാ​രു പ്ലാ​ക്ക​ൽ, ദേ​വ​ഗി​രി കോ​ള​ജ് സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ഫാ. ​സു​നി​ൽ എം. ​ആ​ന്‍റ​ണി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രഫ. അ​നീ​ഷ സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്യാ​പ്സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. മി​നി, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​നീ​ഷ്‌, ക്യാ​പ്സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബി. ദി​ലീ​പ് കു​മാ​ർ, കോ​ഴി​ക്കോ​ട് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പി. ​ര​മ്യ​ശ്രീ, ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി പി.​പി ഷാ​ഹി​ദ്, അ​ക്ഷ​യ ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.