കല്ലാനോട് സെന്റ് മേരീസ് ഇടവക പ്ലാറ്റിനം ജൂബിലി നിറവിൽ
1262027
Wednesday, January 25, 2023 12:37 AM IST
കൂരാച്ചുണ്ട്: കല്ലാനോട്ടെ സെന്റ് മേരീസ് ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിൽ.
1947-ൽ നിലവിൽ വന്ന സെന്റ് മേരീസ് ഇടവക 75 വർഷങ്ങൾ പിന്നിട്ടതിന്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 2022- ജനുവരിയിൽ താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. 27 ന് ആരംഭിക്കുന്ന ഇടവക തിരുനാളിന്റെ സമാപന ദിവസമായ 29- പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും ഇതിന്റെ ഭാഗമായി കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫാ.ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റിനും സമാപനം കുറിക്കും. ചടങ്ങിൽ ബിഷപ്പ് മാർ .റെമിജിയോസ് ഇഞ്ചനാനിയിൽ പങ്കെടുക്കും. പ്രധാന തിരുനാൾ ദിനമായ 28-ന് വൈകിട്ട് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനിയിൽ മുഖ്യകാർമികത്വം വഹിക്കും.
ജൂബിലി വർഷത്തിൽ ഇടവക വികാരി ഫാ.മാത്യു നിരപ്പേലിന്റെ നേതൃത്വത്തിൽ ഭവന നിർമാണം, ബോധവൽക്കരണ ക്ലാസുകൾ, ധ്യാനം, ആതുരാലയ സന്ദർശനം, കുട്ടികൾക്ക് കലാകായിക മത്സരങ്ങൾ, പച്ചക്കറി കൃഷി മത്സരം, കുടുംബ കൂട്ടായ്മ വാർഷികം, ആദരിക്കൽ, ലഹരി വിരുദ്ധ സെമിനാറുകൾ, സമർപ്പിത സംഗമം എന്നിവ സംഘടിപ്പിച്ചു.