ജെറിയാട്രിക് ഓങ്കോളജി കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
1265501
Monday, February 6, 2023 11:23 PM IST
കോഴിക്കോട്: ലോക കാന്‍സര്‍ ബോധവത്കരണ ദിനത്തില്‍ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലില്‍ ജെറിയാട്രിക് ഓങ്കോളജി കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെയും മറ്റും സേവനങ്ങള്‍ സംയോജിപ്പിച്ച് വയോധികരിലെ കാന്‍സര്‍ ചികിത്സക്കായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തിന്റെ ഉദ്ഘാടനം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്ശന് നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ മിലി മോണി, ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.വി. ഗംഗാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.ഫോണ്‍: 95440 63336.
ലേലം ചെയ്യുന്നു
കോഴിക്കോട്: മലപ്പുറം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. 15 ന് രാവിലെ 11 നാണ് ലേലം. സാധനങ്ങള്‍ ലേലം കൊളളാന്‍ ആഗ്രഹിക്കുവര് 250 രൂപ നിരതദ്രവ്യം കെട്ടിവെക്കേണ്ടതും ലേലം ഉറപ്പിച്ചശേഷം ബാക്കി തുക ഓഫീസില്‍ അടക്കേണ്ടതുമാണ്. ഫോൺ: 0483 2734944