ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
1265502
Monday, February 6, 2023 11:23 PM IST
കോഴിക്കോട്: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങിക്കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ധർണ നടത്തി. ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും നടന്ന ധർണ കോഴിക്കോട് നഗരത്തിൽ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ എൽഐസി മുന്നിൽ നടന്നു.
സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. അദാനി ഗ്രൂപ്പിന്റെ സാന്പത്തിക ഇടപാടുകൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സിനാൻ ഉമ്മർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി. ലിജീഷ്, ബെഫി ജില്ലാ സെക്രട്ടറി രാജീവൻ, ഫഹദ്ഖാൻ, അജിത, ടി. വൈശാഖ്, ആർ. ഷാജി എന്നിവർ പ്രസംഗിച്ചു.