പി. രാജൻ അനുസ്മരണം നടത്തി
1273967
Friday, March 3, 2023 11:46 PM IST
കൂരാച്ചുണ്ട്: പി. രാജൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കക്കയത്ത് രാജന്റെ രക്തസാക്ഷി മണ്ഡപത്തിൽ എംഎൽപിഐ (റെഡ് ഫ്ലാഗ്) അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഐഎംഎൽ (റെഡ്സ്റ്റാർ) സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു. അഖിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ, ടിയുസിഐ ജനറൽ സെക്രട്ടറി ചാൾസ് ജോർജ്, പി.കെ. വേണുഗോപാലൻ, ജില്ലാ സെക്രട്ടറി ശങ്കരൻ, വി.എ ബാലകൃഷ്ണൻ, എൻ. എം. പ്രദീപൻ എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് ഒഞ്ചിയം, ഇ.സി. വിജയൻ, ത്രിവിക്രമൻ, കെ.പി. സുനിൽ കുമാർ, എടോനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചുങ്കത്തെ മത്സ്യ മൊത്തക്കച്ചവട
മാർക്കറ്റ് അടച്ചു പൂട്ടി
താമരശേരി: ഹൈക്കോടതി ഉത്തരവ് പ്രകാരം ചുങ്കത്തെ മത്സ്യ മൊത്തക്കച്ചവട മാർക്കറ്റ് അടച്ചു പൂട്ടി.നിയമ പ്രകാരമുള്ള ലൈസൻസും, അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമരശേരി പഞ്ചായത്ത് സെക്രട്ടറി പോലീസ് സഹായത്തോടെ എത്തിയാണ് മാർക്കറ്റ് സീൽ ചെയ്തത്. അനധികൃതമായി വയലിലാണ് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് സി.എം. ഷാഫിയാണ് ഹൈക്കോടതിയെ സമീപിച്ചത്.