കക്കയത്ത് ദന്തപരിശോധന ക്യാമ്പ് ആരംഭിച്ചു
1281690
Tuesday, March 28, 2023 12:19 AM IST
കൂരാച്ചുണ്ട്: കോഴിക്കോട് ഡെന്റൽ കോളജ് എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഡെന്റിസ്റ്റ് വിഭാഗവും ഐഡിഎ മലബാർ ബ്രാഞ്ചും ,കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്, എന്നിവ സംയുക്തമായി കക്കയം ജിഎൽപി സ്കൂളിൽ ദന്തപരിശോധനാ ക്യാമ്പ് ആരംഭിച്ചു.
കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ അംഗങ്ങൾക്കും ജിഎൽപി സ്കൂൾ വിദ്യാർഥികൾക്കുമാണ് ക്യാമ്പ് നടത്തുന്നത്. മൂന്നുദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ദന്തപരിശോധന ദന്തചികിത്സ എന്നിവയുണ്ടാകും. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർഡോ.മുഹമ്മദ് ഷിബിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഡാർളി പുല്ലൻകുന്നേൽ, ഡോ. അരുൺ ഭാസ്കർ, ഡോ ടിന്റു മഡോണ, പ്രധാനാധ്യാപകൻ അബ്ദുറഹിമാൻ, ഡോ. ശ്രീകാന്ത്, സുജിത് ചിലമ്പിക്കുന്നേൽ, ജോബി വാളിയാംപ്ലാക്കൽ, ജലീൽ കുന്നുംപുറം, വോളണ്ടിയർറിതു, ക്യാമ്പിൽ ദന്തസംരക്ഷണ ബോധവത്കരണവും ചികിത്സയും നൽകും. ക്യാമ്പ് നാളെ സമാപിക്കും.