വിശുദ്ധ വാരാചരണം നാളെ മുതൽ
1283065
Saturday, April 1, 2023 12:29 AM IST
കോഴിക്കോട്: സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ വാരാചരണം നാളെ മുതൽ ഒന്പത് വരെ നടക്കും. നാളെ രാവിലെ 7.30ന് പ്രോവിഡൻസ് കോൺവെന്റിൽ നടക്കുന്ന കുരുത്തോല വെഞ്ചരിപ്പോടെയാണ് വാരാചരണത്തിന് തുടക്കമാകുന്നത്. വൈകുന്നേരം അഞ്ചിന് ദിവ്യബലി നടക്കും.
പെസഹാ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചിന് തിരുവത്താഴ ദിവ്യബലിക്ക് വികാരി ഫാ. റെനിഫ്രാൻസിസ് റോഡ്രിഗസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കാൽ കഴുകൽ ശുശ്രൂഷയും രാത്രി ഏഴ് മുതൽ 12വരെ ദിവ്യകാരുണ്യ ആരാധനയും നടക്കും. ഏഴിന് വൈകുന്നേരം നാലിന് കുരിശിന്റെ വഴി, പീഢാനുഭവ അനുസ്മരണ ശുശ്രൂഷ എന്നിവയുണ്ടാകും. എട്ടിന് രാത്രി 10.15ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്, പെസഹാ പ്രഘോഷണം, ഉയിർപ്പ് തിരുനാൾ സമൂഹ ദിവ്യബലി എന്നിവ നടക്കും. ഒന്പതിന് രാവിലെ ഏഴിന് ഉയിർപ്പ് തിരുനാൾ ദിവ്യബലി നടക്കും.