ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു
Saturday, April 1, 2023 10:17 PM IST
ബാ​ലു​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ക്കു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ യു​വാ​വ് ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. എ​ര​മം​ഗ​ലം ഊ​ളാ​ന്‍ കു​ന്നു​മ്മ​ല്‍ ബി​നീ​ഷ് (44) ണ് ​മ​രി​ച്ച​ത്.

കാ​രാ​ട്ടു​പാ​റ ക​രി​യാ​ത്ത​ന്‍ കോ​ട്ട​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പ​ത്ത് വ​ച്ച് 27ന് ​രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ബി​നീ​ഷി​നെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സം​ഘ​ട്ട​ന​ത്തെ തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റാ​ണ് ബി​നീ​ഷ് മ​രി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ഇ​യാ​ള്‍ മൊ​ട​ക്ക​ല്ലൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ട​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: സ​രി​ത. പി​താ​വ് : ക​ണ്ണ​ന്‍​കു​ട്ടി. മാ​താ​വ്: പാ​ര്‍​വ​തി.