പ്ര​വാ​സി പു​ന​ര​ധി​വാ​സ വാ​യ്പാ പ​ദ്ധ​തി,വാ​യ്പ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, May 24, 2023 11:59 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വാ​സി പു​ന​ര​ധി​വാ​സ വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ലെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി-​യു​വാ​ക്ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. നോ​ര്‍​ക്ക റൂ​ട്ട്‌​സു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ര്‍ 18-നും 55-​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.
ര​ണ്ട് വ​ര്‍​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത് മ​ട​ങ്ങി വ​രു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് സ്വ​യം തൊ​ഴി​ല്‍ സം​ര​ഭം തു​ട​ങ്ങു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്കും. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി പ​ദ്ധി​ക​ളാ​ണ് ഉ​ള്ള​ത്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്കും അ​പേ​ക്ഷാ ഫോ​റ​ത്തി​നു​മാ​യി എ​ര​ഞ്ഞി​പ്പാ​ല​ത്ത് (ജി​ല്ലാ​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം) പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം.-​ഫോ​ണ്‍: 04952767606, 9400068511