കക്കയത്ത് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി നാശം വിതച്ചു
1299097
Thursday, June 1, 2023 12:00 AM IST
കൂരാച്ചുണ്ട്: കക്കയം അമ്പലം, പഞ്ചവടിപാലം തുടങ്ങിയ ജനവാസ കേന്ദ്രത്തിൽ പട്ടാപകൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.
വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് തകരാറിലായതാണ് കാട്ടാനകൾ കൃഷി സ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും പകൽ സമയം പോലും ഇറങ്ങി കൃഷി നശിപ്പിക്കാൻ കാരണമാകുന്നത്.
നിരവധി ആൾക്കാർ താമസിക്കുന്ന വീടുകൾക്ക് സമീപമാണ് കാട്ടാനകൾ ഇറങ്ങി ഭീതി പരത്തുന്നത്. ഇവിടെയുള്ള ഫെൻസിംഗ് സംവിധാനത്തിന്റെ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കേരള കർഷക അതിജീവന സംയുക്ത സമിതി ജില്ലാ ഭാരവാഹികളായ കുര്യൻ ചെമ്പനാനി, വി.ടി. തോമസ് വെളിയംകുളം , ജോൺസൺ കക്കയം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കക്കയം ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ പരാതി നൽകി.