ഓ​വു​ചാ​ലി​ന്‍റെ ഗ്രി​ല്ലു​ക​ൾ മോ​ഷ​ണം പോ​യി; വെ​ള്ള​ക്കെ​ട്ടി​ന് സാ​ധ്യ​ത
Wednesday, September 20, 2023 7:38 AM IST
കോ​ഴി​ക്കോ​ട്: പൂ​ള​ക്ക​ട​വ് -കോ​വൂ​ർ റോ​ഡി​ലെ ഓ​വു​ചാ​ലു​ക​ളു​ടെ ഗ്രി​ല്ലു​ക​ൾ കാ​ണാ​താ​യി. ടൗ​ണി​ലെ പ്ര​ധാ​ന​പ്പെ​ട്ട കെ​ആ​ർ​എ​ഫ്ബി റോ​ഡാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന പൂ​ള​ക്ക​ട​വ് -കോ​വൂ​ർ റോ​ഡ്.

ഈ ​റോ​ഡി​ന്‍റെ ര​ണ്ട് അ​രി​കു​ക​ളി​ലു​മു​ള്ള ഗ്രി​ല്ലു​ക​ൾ ആ​രോ ബ​ല​മാ​യി ഇ​ള​ക്കി​മാ​റ്റി​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഗ്രി​ല്ലു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ച​പ്പു ച​വ​റു​ക​ളും ഒ​ഴു​കി​യെ​ത്തി ഓ​വു​ചാ​ൽ ത​ട​സ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റി. അ​തു​കൊ​ണ്ട് എ​ത്ര​യും വേ​ഗം ഓ​വു​ചാ​ൽ ഗ്രി​ല്ലു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.