മരുതോങ്കര സര്‍വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന
1339336
Saturday, September 30, 2023 12:47 AM IST
കുറ്റ്യാടി: യുഡിഎഫ് നിയന്ത്രണത്തിലുള്ള മരുതോങ്കര സര്‍വീസ് സഹകരണ ബാങ്കില്‍ വിജിലന്‍സ് പരിശോധന. കോഴ വാങ്ങി നിയമനം നടത്തി എന്ന പരാതിയിലാണ് അന്വേഷണം.
2017ല്‍ ബാങ്കില്‍ പ്യൂണ്‍, നൈറ്റ് വാച്ചര്‍, പാർട്ട്ടൈം സ്വീപ്പര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തിയത് കോഴ വാങ്ങിയാണെന്നാണ് അരീക്കര അസീസ് വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നത്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടു.