അബ്ദുൾറഹീമിന്റെ മോചനത്തിനായി വളയം പിടിച്ച് മലയോര മേഖലയിലെ ബസ് ജീവനക്കാരും
1416169
Saturday, April 13, 2024 5:16 AM IST
മുക്കം: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർക്കുമ്പോൾ, തങ്ങൾക്കാവും വിധം ഒരു തുക സ്വരൂപിച്ച് നൽകാനായതിന്റെ സന്തോഷത്തിലാണ് മലയോര മേഖലയിലെ ബസ് ജീവനക്കാർ.
മുക്കം -താമരശേരി -കൊയിലാണ്ടി, ബാലുശേരി -കോഴിക്കോട്, കട്ടിപ്പാറ -കോഴിക്കോട് എന്നീ റൂട്ടിൽ ഓടുന്ന ദിനാർ, സുൽത്താന തുടങ്ങി ഒന്പതോളം ബസുകളാണ് കാരുണ്യ യാത്രയുമായി നിരത്തിലിറങ്ങിയത്.
സാധാരണ ദിവസത്തേക്കാളും ആവേശത്തിലാണ് അവർ ഇന്നലെ ജോലിക്കിറങ്ങിയത്. വൈകുന്നേരം വരെ ബസ് ഓടികിട്ടുന്ന തുക സ്വരൂപിച്ച് അർഹതപ്പെട്ട കൈകളിലേക്ക് എത്തിക്കും വരെ ജീവനക്കാർക്ക് വിശ്രമമുണ്ടായിരുന്നില്ല. ലക്ഷ്യമറിഞ്ഞപ്പോൾ യാത്രക്കാരും കയ്യയച്ച് സഹായിച്ചു.