കാരശേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
1416173
Saturday, April 13, 2024 5:16 AM IST
മുക്കം: കാരശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ മെഡിക്കൽ ഓഫീസറും ലേഡി ഹെൽത്ത് ഇൻസ്പെക്ടറും ഗൂഢാലോചന നടത്തുന്നതായി ആരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.
മാർച്ച് സിപിഎം ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എം.ആർ. സുകുമാരൻ അധ്യക്ഷനായി. കെ.പി. ഷാജി, സജി തോമസ്, കെ.സി. ആലി, വി. മോയി, വി.പി. ജമീല, രാജിതാ മൂത്തേടത്ത്, ജിജിത സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.കെ. സുരേഷ്, അജയഘോഷ്, യു.പി മരക്കാർ, സുനില കണ്ണങ്കര, പി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
മെഡിക്കൽ ഓഫീസറുടെ അപക്വമായ തീരുമാനത്തിന്റെ ഫലമായി ആശുപത്രി പ്രവർത്തനം താറുമാറായിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. . രാവിലെ തേക്കുംകുറ്റി അങ്ങാടിയിൽ നിന്നും തുടങ്ങിയ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.