മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് സൗകര്യമൊരുക്കണം: സി.പി.എ. അസീസ്
1424816
Saturday, May 25, 2024 5:46 AM IST
പേരാമ്പ്ര: പേരാമ്പ്ര നിയോകമണ്ഡലത്തിൽ നിന്നു എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരി പഠനത്തിന് സൗകര്യമൊരുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. കക്കറമുക്കിൽ എംഎസ്എഫ് സംഘടിപ്പിച്ച എസ്എസ്എൽസി, പ്ലസ് ടു ജേതാക്കൾക്കുള്ള അനുമോദന സദസും കരിയർ ഗൈഡൻസ് ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.എം. സൈനുൽ ആബിദ്, എം.കെ. മൂസ, അബ്ദുൾ കരീം കോച്ചേരി, എം.വി. മുനീർ, പി. മുംതാസ്, പി. മൊയ്തു, ടി.പി. അബ്ദുറഹിമാൻ, എം.കെ. മുഹമ്മദ്, എം.വി. കുഞ്ഞമ്മദ്, കെ.സുബൈദ എന്നിവർ പ്രസംഗിച്ചു.