വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ വീ​ണ മ​രം ഒ​രാ​ഴ്ച്ച ക​ഴി​ഞ്ഞി​ട്ടും മാ​റ്റി​യി​ല്ല
Sunday, May 26, 2024 4:23 AM IST
പേ​രാ​മ്പ്ര: ന​ടു​വ​ണ്ണൂ​ർ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​നു കീ​ഴി​ൽ വ​രു​ന്ന പെ​ര​വ​ച്ചേ​രി ട്രാ​ൻ​സ്ഫോ​മ​റി​ന് നൂ​റ് മീ​റ്റ​ർ അ​ടു​ത്ത് ത്രീ ​ഫേ​സ് ലൈ​നി​ന് മു​ക​ളി​ൽ മ​രം വീ​ണ് ഒ​രാ​ഴ്ച്ച ക​ഴി​ഞ്ഞി​ട്ടും മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല. നാ​ട്ടു​കാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ അ​ന​ങ്ങു​ന്നി​ല്ല.

പെ​ര​വ​ച്ചേ​രി നി​ന്ന് മൂ​ലാ​ട്ടെ​യ്ക്ക് പോ​വു​ന്ന പ്ര​ധാ​ന റോ​ഡി​ന് വ​ശ​ത്താ​ണ് ഈ ​ഇ​ല​ക്ട്രി​ക് പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കാ​ത്ത​ത് അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.