ബസിൽ യുവതിക്കു നേരെ അതിക്രമം: മധ്യവയസ്കൻ അറസ്റ്റിൽ
1425348
Monday, May 27, 2024 7:19 AM IST
കൊടുവള്ളി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കു നേരെ അതിക്രമം കാണിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു. കൊടുവളളി ചാവടിക്കുന്നുമ്മൽ അൻവറി (46)നെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 11ഓടെ കുന്നമംഗലത്തി നിന്നു കെഎസ്ആർടിസി ബസിൽ കയറിയ 22 കാരിയ്ക്കു നേരെ സൗത്ത് കൊടുവള്ളിയിൽ വച്ചാണ് യുവാവ് അതിക്രമം കാണിച്ചത്. യുവതി ഇയാളെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.