ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍
1430981
Sunday, June 23, 2024 5:30 AM IST
താമരശേരി: ഇലകള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണ വിഭവങ്ങള്‍ തയാറാക്കി കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍. വീടിന്റെ പരിസരത്തുള്ള ഇലകള്‍ ഉപയോഗിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള കറികള്‍ തയാറാക്കിയാണ് പരിസ്ഥിതി ക്ലബ് പരിസ്ഥിതി വാരാചരണം ശ്രദ്ധേയമാക്കിയത്. വീടിന് ചുറ്റുമുള്ള ഇലവര്ഗങ്ങള് ആരോഗ്യ സംരക്ഷണത്തിന് സഹായമാകുന്നത് എങ്ങനെയെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താനായിരുന്നു പരിപാടി.
വിദ്യാര്‍ഥികളും അധ്യാപകരും വീട്ടില്‍ നിന്നും കൊണ്ടുവന്ന ഇലവര്‍ഗങ്ങളാണ് ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചത്. ആഴ്ച്ചയില്‍ ഒരുനാള്‍ ഇലക്കറികള്‍ ഉപയോഗിച്ച് ഉച്ചഭക്ഷണത്തിന് വിഭവങ്ങള്‍ തയാറാക്കുമെന്ന് പരിപാടിയില്‍ തീരുമാനിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ ജോസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ സെഞ്ജു സെബാസ്റ്റ്യന്‍, സ്കൂള്‍ പിആര്‍ഒ ജോസ് തുരുത്തിമറ്റം, അധ്യാപകരായ മിനി കുര്യന്, അഞ്ജലി, പി.എ. ബിന്ദു, ഷിതിന് വര്‍ഗീസ്, ടി.എ. സെബാസ്റ്റ്യന്‍ എന്നിവർ പ്രസംഗിച്ചു.