കൂടരഞ്ഞി: കൂടരഞ്ഞി പട്ടോത്ത് അടഞ്ഞുകിടക്കുന്ന വീട്ടിനകത്തെ തീയണച്ച് നാട്ടുകാരൻ. തടപ്പറമ്പിൽ നസീറിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വീടിനകത്ത് പുക ഉയരുന്നത് കണ്ട കാർയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് നസീർ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി തീ അണയ്ക്കുകയായിരുന്നു.