കൂരാച്ചുണ്ട്: പഞ്ചായത്ത് സിഡിഎസ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കർക്കടക ഫെസ്റ്റ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ അധ്യക്ഷത വഹിച്ചു.
ഉപസമിതി കൺവീനർ നിത്യ സുരേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർലി ഏബ്രഹാം, സിമിലി ബിജു, പഞ്ചായത്ത് അംഗങ്ങളായ ആൻസമ്മ ജോസഫ്, വിജയൻ കിഴക്കയിൽമീത്തൽ, സിനി ഷിജോ എന്നിവർ പങ്കെടുത്തു.