താമരശേരി: കണ്‍സ്യൂമർഫെഡും താമരശേരി സർവീസ് സഹകരണ ബാങ്കും ചേർന്നു കെടവൂരിൽ ഓണം സഹകരണ വിപണി തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം എം. വി. യൂവേഷ് അധ്യക്ഷത വഹിച്ചു. മുൻ ഡയറക്ടർ ടി. കെ. തങ്കപ്പൻ, സി. കെ. വേണുഗോപാൽ, ബാങ്ക് വൈസ് പ്രസിഡന്റ് ഉല്ലാസ് കുമാർ, ബാങ്ക് ഡയറക്ടർമാരായ കെ.വി. സെബാസ്റ്റ്യൻ, പി.എം. അബ്ദുൽ മജീദ്, ഒ.പി. ഉണ്ണി, ടി.എം. അബ്ദുൽ ഹക്കീം, സെക്രട്ടറി കെ.വി.അജിത എന്നിവർ പ്രസംഗിച്ചു.