ഹരിതമിത്രം ഡിജിറ്റൽ സർവേ: വിദ്യാർഥികൾക്ക് പരിശീലനം നൽകി
1226454
Saturday, October 1, 2022 12:29 AM IST
എടവക: ഹരിതമിത്രം ഡിജിറ്റൽ വിവരശേഖരണത്തിന് വിദ്യാർഥികളും. എടവക പഞ്ചായത്തിലെ ഹരിതമിത്രം സർവേയിലാണ് മാനന്തവാടി ഗവ. കോളജിലെയും പി.കെ. കാളൻ മെമ്മോറിയൽ കോളജിലെയും എൻഎസ്എസ് വോളണ്ടിയർമാരുടെ സഹകരണം. സർവേയുടെ ഭാഗമായി മാനന്തവാടി ഗവ.കോളജ് ഓഡിറ്റോറിയത്തിൽ നൂറിലേറെ വിദ്യാർഥികൾക്ക് ഹരിത മിത്രം ആപ്പ് ഉപയോഗത്തിൽ നൽകിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്, വാർഡ് അംഗം ലിസി ജോണ്‍, ഗവ. കോളജ് പ്രിൻസിപ്പൽ ഡോ.അബ്ദുൾ സലാം, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സണ്‍ എം.ആർ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് വി.സി. മനോജ്, വിഇഒ വി.എം. ഷൈജിത്, കെൽട്രോണ്‍ പ്രതിനിധികളായ സുജയ് കൃഷ്ണൻ, മനു ബേബി, ഗവ.കോളജ് എൻഎസ്എസ് കോഓർഡിനേറ്റർ, ഹരിതകർമസേന അംഗങ്ങളായ മർഫി ഷിജി, റംല, ജീന, നിഷ തുടങ്ങിയവർ നേതൃത്വം നൽകി.