ചെറ്റപ്പാലം സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം
1244343
Tuesday, November 29, 2022 11:57 PM IST
പുൽപ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രി 50-ാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രസ്ഥാനമായ സ്റ്റാഴ്സിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ ആവിഷ്കരിച്ച ’ലഹരിവിമുക്ത വയനാടിനായി കൈകോർക്കാം’ കാന്പയിന്റെ ഭാഗമായാണ് ബോധവത്കരണം നടത്തിയത്.
പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബാബു കണ്ടത്തിൽകര അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് എം.സി. കാർമൽ, സ്റ്റാഴ്സ് കോ ഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, കെ.സി. ബേബി, കെ.യു. ജോയി, പഞ്ചായത്ത് കൗണ്‍സലർ അജിത മേരി, അൻജിത എന്നിവർ പ്രസംഗിച്ചു.
ഡോ.വിഷ്ണു വിപിൻ, സിസ്റ്റർ മേരി ജോർജ് എന്നിവർ ക്ലാസെടുത്തു.