കോടികൾ ബാധ്യത വരുത്തുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കണം: എൻ.ഡി. അപ്പച്ചൻ
1262291
Thursday, January 26, 2023 12:13 AM IST
കൽപ്പറ്റ: 15000 കോടി ആസ്തിയുള്ള കെഎസ്ഇബി യുടെ 60 ശതമാനം മുടക്കി സ്മാർട്ട് മീറ്റർ സ്റ്റാപിക്കാനുള്ള നീക്കം കെഎസ്ഇബി യെ തകർക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, തടഞ്ഞുവച്ച ലീവ് സറണ്ടർ അനുവദിക്കുക, ആശ്രിതനിയമനം നടത്തുക, പ്രൊമോഷനുകൾ നൽകി ഒഴിവുകൾ നികത്തുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്ഫെഡറേഷൻ (ഐഎൻടിയുസി) കൽപ്പറ്റ ഇലക്ട്രിക്കൽ ഡിവിഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൽപ്പറ്റ ഡിവിഷൻ പ്രസിഡന്റ് സി.എ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. കെ.എം. ജംഹർ, എം.കെ. സതീഷ്, കെ.ആർ. ജയേഷ്, പി.എം. റഫീഖ്, അഹമ്മദ് ഷെരീഫ്, വിനോദ്, കെ.എം. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.