ചുമട്ടുതൊഴിലാളി ഫെഡറേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി
1263148
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ:ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളികൾക്ക് ഇഎസ്ഐ ബാധകമാക്കുക, സർക്കാർ ചുമട്ടുതൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക, ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, കെ.എം. വർഗീസ്, കെ.കെ. രാജേന്ദ്രൻ, ബേബി തുരുത്തിയിൽ, മണി പാന്പനാൽ, കെ.ടി. നിസാം, വിനോദ് തോട്ടത്തിൽ, മനോജ് ഉതുപ്പാൻ, വി.പി. മൊയ്തീൻ, ലത്തീഫ് മാടായി, കെ. മഹേഷ്, ഒ. അഷ്റഫ്, ടി. ഉമ്മർ, എൽദോ കുന്പളേരി, വി.ടി. റിജു എന്നിവർ പ്രസംഗിച്ചു.