സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
1264653
Saturday, February 4, 2023 12:01 AM IST
പുൽപ്പള്ളി: ഗുഡ്ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (ജിസിസി) ജില്ലയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന് രാവിലെ ഒന്പത് മുതൽ സുൽത്താൻ ബത്തേരി നാലാം മൈൽ പണയന്പത്ത് നടക്കും.
ഗുഡ്ന്യൂസ് ഇല്ലുമിനാർ എഡിറ്റർ പ്രിയ വെസ്ലി ക്യാന്പ് ഉദ്ഘാടനം ചെയ്യും. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ജിസിസി ജില്ലാ കമ്മിറ്റി രക്ഷാധികാരി പാസ്റ്റർ കെ.ജെ. ജോബ്, ഗുഡ്ന്യൂസ് റെസിഡന്റ് എഡിറ്റർ സന്ദീപ് വിളന്പുകണ്ടം എന്നിവർ അതിഥികളായിരിക്കും. ഡോ. സത്യൻ കണ്സൾട്ടേഷൻ നടത്തും.ചെയർമാൻ വെസ്ലി മാത്യു, ഡയറക്ടർ ഗ്രേപ്സണ് വിൽസണ് എന്നിവരാണ് ജിസിസി ഇന്റർനാഷണൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.