വൈ​ദ്യു​തി വി​ത​ര​ണം: 418 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി
Saturday, February 4, 2023 11:41 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ മേ​ഖ​ല​യി​ൽ ന​വീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നും കെ​എ​സ്ഇ​ബി 418.084 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി. വി​ത​ര​ണ ശൃം​ഖ​ല​യ്ക്കാ​യി 333.60 ഉം ​ഉ​പ പ്ര​സ​ര​ണ ശൃ​ഖം​ല​യ്ക്കാ​യി 84.48 ഉം ​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്ത ശി​ൽ​പ​ശാ​ല​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഇ​വ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​വീ​ക​രി​ച്ച വി​ത​ര​ണ മേ​ഖ​ല പ​ദ്ധ​തി​യി​ൽ (ആ​ർ​ഡി​എ​സ്എ​സ്) ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ഉൗ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തി​നു സ​മ​ർ​പ്പി​ക്കും.
നി​ല​വി​ലെ വൈ​ദ്യു​തി പ്ര​സ​ര​ണ-​വി​ത​ര​ണ ശൃം​ഖ​ല പ​രി​ഷ്ക​രി​ക്കു​ക, ഉൗ​ർ​ജ​ന​ഷ്ടം കു​റ​ച്ച് ഗു​ണ​മേ​ൻ​മ​യു​ള്ള വൈ​ദ്യു​തി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ക, ഉൗ​ർ​ജ മേ​ഖ​ല​യു​ടെ സാ​ന്പ​ത്തി​ക സു​സ്ഥി​ര​ത, ആ​ധു​നി​ക​വ​ത്ക​ര​ണം, മെ​ച്ച​പ്പെ​ട്ട കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്രീ ​പെ​യ്ഡ് സ്മാ​ർ​ട്ട് മീ​റ്റ​റിം​ഗ്, ഫീ​ഡ​ർ, ബോ​ർ​ഡ​ർ, ട്രാ​ൻ​സ്ഫോ​ർ​മ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്മാ​ർ​ട്ട് മീ​റ്റ​ർ, വി​ത​ര​ണ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം, കെ​എ​സ്ഇ​ബി​എ​ൽ ജീ​വ​ന​ക്കാ​രു​ടെ സാ​ങ്കേ​തി​ക മി​ക​വും ശേ​ഷി​യും വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക​ളി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ഒ​ക്ടോ​ബ​റി​ൽ വൈ​ദ്യു​ത മ​ന്ത്രി​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ വി​ഹി​തം അ​നു​വ​ദി​ക്കാ​മെ​ന്നു ഉ​റ​പ്പു​ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല​ക​ൾ ആ​ർ​ഡി​എ​സ്എ​സി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന​ത്.
അം​ഗീ​കാ​രം തേ​ടു​ന്ന പ​ദ്ധ​തി​ക​ൾ: അ​ഞ്ച് പു​തി​യ സ​ബ്സ്റ്റേ​ഷ​ൻ(10 കോ​ടി രൂ​പ), 36 കി​ലോ മീ​റ്റ​ർ പു​തി​യ 33 കെ​വി ലൈ​ൻ(26.17 കോ​ടി), 60.5 കി​ലോ മീ​റ്റ​ർ 33 കെ​വി റീ ​ക​ണ്ട​ക്ട​റിം​ഗ് (36.30 കോ​ടി), മൂ​ന്ന് 110 കെ​വി/33 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​ർ (12 കോ​ടി), 268.25 കി​ലോ മീ​റ്റ​ർ പു​തി​യ എ​ച്ച്ടി ലൈ​ൻ (65.84 കോ​ടി), 156.03 കി​ലോ മീ​റ്റ​ർ പു​തി​യ എ​ൽ​ടി ലൈ​ൻ( 16.30 കോ​ടി), 263.44 കി​ലോ മീ​റ്റ​ർ എ​ച്ച് ടി ​ലൈ​ൻ റീ​ക​ണ്ട​ക്ട​റിം​ഗ് (48.69 കോ​ടി), 1653.38 കി​ലോ മീ​റ്റ​ർ എ​ൽ​ടി ലൈ​ൻ റീ​ക​ണ്ട​ക്ട​റിം​ഗ് (112.72 കോ​ടി), 100 പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ (4.67 കോ​ടി), പ​ഴ​യ 81 ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്ക​ൽ (3.15 കോ​ടി), 684 കി​ലോ മീ​റ്റ​ർ എ​ൽ​ടി ലൈ​ൻ പ​രി​വ​ർ​ത്ത​നം (79.86 കോ​ടി), 47 റിം​ഗ് മെ​യി​ൻ യൂ​ണി​റ്റ് (2.35 കോ​ടി രൂ​പ).
പ്ര​സ​ര​ണ-​വി​ത​ര​ണ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗീ​ക​രി​ച്ച തു​ക(​കോ​ടി​യി​ൽ): അ​ന്പ​ല​വ​യ​ൽ-12.86, എ​ട​വ​ക-10.35, ക​ണി​യാ​ന്പ​റ്റ-11.42, കോ​ട്ട​ത്ത​റ-6.03, മീ​ന​ങ്ങാ​ടി-15.04, മേ​പ്പാ​ടി-23.49, മു​ള​ള​ൻ​കൊ​ല്ലി-14.16 , മൂ​പ്പൈ​നാ​ട്-11.89, മു​ട്ടി​ൽ-11.91, നെ​ൻ​മേ​നി-12.08, നൂ​ൽ​പ്പു​ഴ-4.86, പ​ടി​ഞ്ഞാ​റ​ത്ത​റ-22.81, പ​ന​മ​രം-19.91, പൂ​താ​ടി-17.82, പൊ​ഴു​ത​ന-9.55, പു​ൽ​പ്പ​ള്ളി-47.07, ത​രി​യോ​ട്- 4.81, ത​വി​ഞ്ഞാ​ൽ-20.91, തി​രു​നെ​ല്ലി-16.81, തൊ​ണ്ട​ർ​നാ​ട്-12.78, വെ​ള്ള​മു​ണ്ട-25.97, വെ​ങ്ങ​പ്പ​ള്ളി-5.99, വൈ​ത്തി​രി-14.29, ക​ൽ​പ്പ​റ്റ-22.52, മാ​ന​ന്ത​വാ​ടി-15.90, ബ​ത്തേ​രി-26.71.