പുൽപ്പള്ളി പോസ്റ്റ് ഓഫീസിലെ സെർവർ തകരാർ ജനങ്ങളെ വലയ്ക്കുന്നു
1273979
Friday, March 3, 2023 11:51 PM IST
പുൽപ്പള്ളി: സെർവർ തകരാർ മൂലം പോസ്റ്റൽ വകുപ്പിന്റെ ബാങ്കിംഗ് സേവനങ്ങൾക്ക് തടസം. ഒരാഴ്ചയായി സെർവർ തകരാർ പതിവാണ്.
ആളുകൾക്ക് പണമിടപാടുകൾ സുഗമമായി നടത്താനാകുന്നില്ല. ബാങ്കുകളിലെ തിരക്കൊഴിവാക്കുന്നതിനു നിരവധിയാളുകൾ പോസ്റ്റ് ഓഫീസുകളെയാണ് സമീപിക്കുന്നത്. സെർവർ തകരാർ എന്ന് പരിഹരിക്കുമെന്ന് പറയാൻ അധികൃതർക്കു കഴിയുന്നില്ല. തകരാർ അടിയന്തരമായി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.