ബിആർസി സ്കൂളിലെ കുട്ടികൾക്ക് ഉല്ലാസയാത്ര ഒരുക്കി റോട്ടറി ക്ലബ്
1278148
Friday, March 17, 2023 12:07 AM IST
സുൽത്താൻ ബത്തേരി: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന ബിആർസി നൂൽപ്പുഴ സ്കൂളിലെ കുട്ടികൾക്കായി ഉല്ലാസയാത്ര ഒരുക്കി റോട്ടറി ക്ലബ്.
അധ്യാപിക ബിന്ദു ജോസഫ് ആവശ്യപ്പെട്ടതനുസരിച്ചാണ് ടൂർ സംഘടിപ്പിച്ചത്. ബിആർസി നൂൽപ്പുഴ കേന്ദ്രത്തിൽ റോട്ടറി പ്രസിഡന്റ് കെ.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രനാഥ്, വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ബിന്ദു ജോസഫ്, ബേബി സാജു, പിടിഎ പ്രസിഡന്റ് സോജി ആന്റണി എന്നിവർ നേതൃത്വം നൽകി.