സുൽത്താൻബത്തേരി: ദേശീയപാതയിലെ മൂലങ്കാവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തരിയോട് കണ്ണാടി ഹൗസിൽ മനോജ് രാമൻ എന്ന മുഹമ്മദ് റാഹിൻഷായാണ്(36) മരിച്ചത്. വന്യജീവികളെ കയറ്റിയിറക്കുന്നതിന് വനം വകുപ്പ് ഉപയോഗിക്കുന്ന ലോറിയും മുഹമ്മദ് റാഹിൻഷാ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ പകലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.