ആലൂർക്കുന്നിൽ കാട്ടാന കൃഷി നശിപ്പിച്ചു
1279002
Sunday, March 19, 2023 1:11 AM IST
പുൽപ്പള്ളി: ആലൂർക്കുന്നിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. പ്രദേശത്തെ രാജന്റെ കൃഷിയിടത്തിലാണ് ആനകൾ ഇറങ്ങിയത്. കുലച്ച 200 ഓളം വാഴ ആനകൾ നശിപ്പിച്ചു.
കുടിവെള്ളമെടുക്കുന്നതിനു ഉപയോഗിക്കുന്ന പന്പ് തകർത്തു. പാക്കം വനത്തിൽനിന്നാണ് ആനകൾ ആലൂർക്കുന്നിൽ എത്തുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീടിന്റെ മുറ്റത്തെത്തിയ ആന പ്ലാവിലെ ചക്കകൾ മുഴുവൻ തിന്നു. ഒരാഴ്ചയ്ക്കിടെ നിരവധി കർഷകരുടെ തെങ്ങ്, വാഴ, കമുക് കൃഷികളാണ് നശിപ്പിച്ചത്. വനാതിർത്തിയിലെ കിടങ്ങും വേലിയും തകർന്നത് ആനകൾക്ക് കാടിറക്കത്തിനു സൗകര്യമാകുകയാണ്.