ബത്തേരിയിൽ സംയുക്ത കുരിശിന്റെവഴി നാളെ
1282306
Thursday, March 30, 2023 12:15 AM IST
സുൽത്താൻ ബത്തേരി: മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നാളെ ബത്തേരിയിൽ കുരിശിന്റെവഴി നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് തോമസ് മലങ്കര കത്തീഡ്രലിൽ നിന്ന് പൂമല ഹോളി ക്രോസ് ദേവാലയത്തിലേക്കാണ് കുരിശിന്റെവഴി.
പൂമല ഹോളിക്രോസ് ദേവാലയത്തിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുവണക്കത്തോടെ സമാപിക്കും. ജനറൽ കോഓർഡിനേറ്റർ മോണ്‍.ഡോ.ജേക്കബ് ഓലിക്കൽ, അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മേൽ, പൂമല ഹോളിക്രോസ് പള്ളി വികാരി ഫാ.പോൾ ആൻഡ്രൂസ്, സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ ഇടയത്ത് എന്നിവർ നേതൃത്വം നൽകും.
സെന്റ് തോമസ് കത്തീഡ്രലിൽ ബത്തേരി ബിഷപ് ഡോ.ജോസഫ് മാർ തോമസ് നൽകുന്ന സന്ദേശത്തോടെയാണ് കുരിശിന്റെവഴി ആരംഭിക്കുക. പൂമല ദേവാലയത്തിൽ കോഴിക്കോട് രൂപത വികാരി ജനറാൾ മോണ്‍.ഡോ.ബെൻസണ്‍ പുത്തൻവീട്ടിൽ സമാപനസന്ദേശം നൽകും.