ഐ​സ് ക്ര​ഷ​റി​ൽ കാ​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, April 1, 2023 12:12 AM IST
ക​ൽ​പ്പ​റ്റ: ബൈ​പാ​സി​ലു​ള്ള മീ​ൻ മാ​ർ​ക്ക​റ്റി​ലെ ഐ​സ് ക്ര​ഷ​റി​ൽ കാ​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ അ​ഗ്നി-​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി നി​ഹാ​ലി​നെ​യാ​ണ്(22) ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ക്ര​ഷ​റി​ന്‍റെ മെ​ഷീ​ൻ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. നി​ഹാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഒ. വ​ർ​ഗീ​സ്, വി. ​ഹ​മീ​ദ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​കെ. ശി​വ​ദാ​സ​ൻ, ഓ​ഫീ​സ​ർ​മാ​രാ​യ സു​നി ജോ​ർ​ജ്, കെ.​സി. സെ​ന്തി​ൽ, ധ​നീ​ഷ് കു​മാ​ർ,
ബേ​സി​ൽ സി. ​ജോ​സ്, അ​ര​വി​ന്ദ് കൃ​ഷ്ണ, കെ.​ആ​ർ. ദീ​പു, ഹോം ​ഗാ​ർ​ഡു​മാ​രാ​യ രാ​രി​ച്ച​ൻ, കെ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.