തിമിര നിര്‍ണയ ക്യാമ്പ് നടത്തി
1438713
Wednesday, July 24, 2024 5:39 AM IST
പുല്‍പ്പള്ളി: ഗവ.മെഡിക്കല്‍ കോളജ് മൊബൈല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തിമിര നിര്‍ണയ ക്യാമ്പ് നടത്തി. ഡോ.അമല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രഭാകരന് അധ്യക്ഷത വഹിച്ചു.
ഡോ. ലിഷ, ഒപ്ടോമെട്രിസ്റ്റ് ഷീബ, സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ഷിജി സെബാസ്റ്റ്യന്‍, പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേസി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ തിമിരം സ്ഥീരികരിച്ചവര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.